ഇത് എം. എം. എല്‍.പി. എസ കയ്യുത്തിയാലിലെ മൂന്നാം ക്ലാസ്സുകാര്‍ .
എല്ലാ അധ്യാപകരും ക്ലുസ്റെരിനു വരുമ്പോള്‍ പരാതിപ്പെടുന്നത് പ്രശനം കുട്ടികള്‍ സ്വയം ഏറ്റെടുക്കത്തക്ക വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല എന്നാണ്.
ഈ സ്കൂളിലെ ജിജേഷ് എന്ന അധ്യാപകന്‍ , "ഇല്ലായ്മയും വല്ലായ്മയും ഒഴിയാന്‍ "എന്ന പാഠ ഭാഗത്ത് ഒരു കത്ത് കുട്ടികളെ കൊണ്ട് എഴുതിപ്പിക്കുകയുണ്ടായി.
അതിനായി അധ്യാപകന്‍ ഇങ്ങനെ ആശയ വിനിമയം നടത്തുകയുണ്ടായി,
"പേരെഴുതിയിടാന്‍ കര്‍ഷകന്‍ വയ്കിപ്പോയില്ലേ .അതുകൊണ്ട് ഇനിയിപ്പോ ദൈവം അയാളുടെ അപേക്ഷ കേള്‍ക്കതിരിക്കുമോ? നിങ്ങള്ക് അയാളെ സഹായിക്കണം എന്നുണ്ടോ? ഒരു വഴിയുണ്ട് ദൈവത്തിന്റെ ഫോണ്‍നമ്പര്‍ സര്‍ ഒരു തരത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട് നമുക്കൊന്ന് വിളിച്ചു പറയാം "
സര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ ഫോണില്‍ സാറിന്റെ ഭാര്യയെ വിളിച്ചു നല്‍കി .
കുട്ടികള്‍ ദൈവം ആണെന്ന് കരുതി സംസാരിച്ചു. മറു തലക്കല്‍ നിന്ന് തന്ത്ര പൂര്‍വ്വം മറുപടി നല്‍കി. അതായതു എനിക്കിപ്പോള്‍ സംസാരിച്ചു നില്‍കാന്‍ സമയം ഇല്ല. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ എനിക്ക് എല്ലാ കാര്യവും കാണിച്ചു കൊണ്ട് ഒരു കത്ത്തെഴുതൂ ."
അങ്ങനെ കുട്ടികള്‍ ദൈവത്തിനു സ്വമേധയ കത്തെഴുതാന്‍ തയ്യാറായി. വളരെ ഏകാഗ്രതയോടെയാണ് കുട്ടികള്‍ കത്തെഴുതിയത് .
ഏറ്റവും നല്ല കത്ത് ചെക്ക് ലിസ്റ്റ് വച്ച് വിലയിരുതുന്നതിലും കുട്ടികള്‍ വളരെ ഉത്സാഹം കാണിച്ചു.
ചില കത്തുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചും കോമന്‍ വെല്‍ത്ത് ഗെയ്മ്സിനെ കുറിച്ചും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ടീച്ചര്‍ വെര്‍ഷന് ശേഷം മെച്ചപ്പെടുത്തിയത്തില്‍ സ്വര്‍ഗത്തിലെ വിശേഷങ്ങള്‍ അന്വേഷിചിട്ടുണ്ടായിരുന്നു.
"അയ്യോ, ഉച്ച ക്കഞ്ഞിക്കുള്ള ബല്ലടിച്ചു . അത് കൊണ്ട് കത്ത് ചുരുക്കട്ടെ ബാക്കി പിന്നെ എഴുതാം"
"എന്റെ പപയുടെ അസുകം മാറ്റി തരണേ.:
"സ്വര്‍ഗത്തിലെ എല്ലാവരെയും കയ്യുതിയാല്‍ സ്കൂളിലെ കുട്ടികളുടെ അന്വേഷണം അറിയിക്കണം."
"കുഞ്ഞിക്കണ്ണന്റെ പ്രശ്നങ്ങള്‍ കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല."
തുടങ്ങിയ വാചകങ്ങള്‍ കത്തുകളില്‍ കാണാമായിരുന്നു.
വിയോജിക്കുന്നു .ഇല്ലാത്ത ആള്‍ക്ക് ഫോണ്‍ ചെയ്തു കുട്ടികളെ കളിപ്പിച്ചതിനു.....
ReplyDelete