ഇവര്‍ക്കും പഠിക്കാന്‍ അവകാശം ഇല്ലേ?
പഠിക്കാന്‍ അവസരം കിട്ടാത്ത ബംഗാളി കുട്ടികള്‍ ആണിവര്‍
ഇവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനു സര്‍വ ശിക്ഷ അഭിയാന്‍ പെരുമ്പാവൂരില്‍ തുടക്കം കുറിച്ചിരിക്കുന്നു.ഇവര്‍ക് വേണ്ടി ഒരു പഠന കേന്ദ്രം വാഴക്കുളം പഞ്ചായത്തിലെ എഴുപത്തിഅഞ്ചാം നമ്പര്‍ അങ്കനവാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
ഇതിനു വേണ്ടി ഞങ്ങള്‍ ആദ്യം പ്ലൈവുഡ് കമ്പനികളുടെ പരിസരത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്ശിച്ചു.പഠിക്കാന്‍ പോകാത്ത കുട്ടികളുടെ കണക്ക് എടുത്തു. ഇതിനായി വാര്‍ഡ്‌മെംബെര്‍, ആശാവര്കര്‍, എന്നിവരുടെ സഹായം തേടി. അങ്ങനെ ഇരുപത്തിഒന്‍പതാം തീയതി സെന്റെര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതനുസരിച് എല്ലാ ഒരുക്കങ്ങളും പൂര്തിയക്കി ഞങ്ങള്‍ ഉത്ഘാടന ദിവസം സെന്റെറില്‍ എത്തി. പക്ഷേ ........ഞങ്ങള്‍ ക്ഷണിച്ച എല്ലാവരും എത്തി .....കുട്ടികള്‍ ഒഴികെ.
ഞങ്ങള്‍ കുറച്ചു നേരം പകച്ചു നിന്നുപോയി. എങ്കിലും ഞങ്ങള്‍ തോറ്റു പിന്മാറാന്‍ തയ്യാറായില്ല. വീണ്ടും വീടുകള്‍ കയറി രക്ഷിതാകളെ കണ്ടു. അവരുടെ കൂടി സൗകര്യം നോക്കി ഞായര്‍ആഴ്ച വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചു. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അന്നേ ദിവസം പതിനെട്ടു കുട്ടികളും അവരുടെ രക്ഷിതാകളും സെന്റെറില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആ മഹത്തായ സംരംഭത്തിനു തുടക്കം കുറിച്ചു
No comments:
Post a Comment