ഓരോ കുട്ടിയും അവരുടെ രക്ഷകര്തക്കളെ ഹിന്ദിയില്‍ പരിചയപ്പെടുത്തി . ഹിന്ദിയില്‍ ആയിരുന്നു യോഗനടപടികള്‍ . കുട്ടികളുടെ പ്രോടക്ടുകള്‍ രക്ഷകര്താക്കളെ കാണിച്ചു ഫീഡ്ബാക്ക് നല്‍കി . ഒരു രക്ഷകര്താവ്
വികാരാധീനനായി ഇങ്ങനെ പ്രതികരിക്കുകയുണ്ടായി. " ഞാന്‍ പ്രീ ഡിഗ്രി വരെ ഹിന്ദി പഠിച്ചിട്ടും ഒരു വാചകം പോലും ഹിന്ദിയില്‍ പറയാന്‍ ഇത് വരെ ധൈര്യം വന്നിട്ടില്ല. പക്ഷെ, ഇവിടെ അഞ്ചാം ക്ലാസ്സില്‍ വന്നു നാല് മാസം ആയപ്പോഴേക്കും എന്റെ മകന് ഹിന്ദിയില്‍ പേടികൂടാതെ സംസരികുവാന്‍ കഴിഞ്ഞിരിക്കുന്നു. വളരെ അത്ഭുതം തന്നെ. " അവിടെ പങ്കെടുത്ത എല്ലാ രക്ഷിതാക്കളും എല്ലാ മാസവും സി. പി. റ്റി. എ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബി. ആര്‍. സി. ട്രയ്നെര്‍ വേണുഗോപാല്‍ സാറിന്റെയും ട്ടീച്ചരിന്റെയും ഒത്തൊരുമയോടെ ഉള്ള ആസുത്രന്നവും ഇച്ആശക്തിയും സി. പി. റ്റി. എ വിജയിപ്പിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്
No comments:
Post a Comment