ഇത് വെങ്ങോല പഞ്ചായത്തിലെ മറ്റൊരു പഠനവീട് . വളയഞ്ചിരങ്ങരയുടെ ഹൃദയഭാഗത്ത് ഈ നാടിന്റെ തന്നെ സ്പന്ദനമായ വായനശാലയില്‍ ആണ് ഈ പഠനവീട്. കേരള പിറവിയും ഗാന്ധി ജയന്തിയും ഇവിടെ ,നമ്മുടെ നാടിന്റെ സാംസ്‌കാരിക തനിമയുടെ അന്വേഷണത്തിനാണ് കുട്ടികള്‍ ഉപയോഗപ്പെടുത്തിയത്.
പഠനം ഇവിടെ കുട്ടികള്ക് പാല്‍പ്പായസം ആണ്. കുറ്റപ്പെടുത്തലുകള്‍ ഇല്ല. നിര്‍ബന്ധബുദ്ധിയില്ല. മാര്‍ക്കിനു വേണ്ടി മത്സരം ഇല്ല.
പുസ്തകങ്ങള്‍ പരിശോധിച്ചും , അഭിമുഖം നടത്തിയും, വിവിധ സി.ഡി. കള്‍ കണ്ടും അവര്‍ പതിപ്പുകള്‍ തയ്യാറാക്കുന്നു .
ഇവിടുത്തെ ഇ .വി.ആയ രേഞ്ചിനി ടി.ടി.സി. പാസ്സായതിനു ശേഷം എല്‍.പി.സ്കൂളില്‍ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തു വരികയാണ്.
ശിശുദിനം ആയ നവംബര്‍ പതിനാല് ഞായറാഴ്ച വളരെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശിശുദിനം ഞായറാഴ്ച ആയതില്‍ ടീചെരും കുട്ടികളും വളരെ സന്തോഷത്തിലാണ്. കാരണം തങ്ങളുടെ പരിപാടികളില്‍ രക്ഷിതാക്കളെ കൂടി പങ്കാളികള്‍ ആക്കാമല്ലോ.
കുട്ടികളുടെ ഉന്നമനം മാത്രം പ്രതിഫലം ആയി കാംഷിക്കുന്ന രെന്ജിനിക്ക് അഭിനന്ദനങ്ങള്‍
No comments:
Post a Comment