
ഗാന്ധിജയന്തി ദിനത്തില്‍ അല്ലപ്ര പഠനവീട് ഉണര്‍ന്നു. ... പതിവിലും നേരത്തെ. കാരണം ഇന്ന് ഗാന്ധി ജയന്തി ആണ്. പ്രതിഭാലേച്ച കൂടാതെ കര്‍മം ചെയ്യാന്‍ പഠിപ്പിച്ച മഹാത്മാവിന്റെ ജന്മദിനം. ഇന്ന് ഈ പഠനവീട്ടില്‍ ആഘോഷം ആണ് . പിറന്നാള്‍ ആഘോഷം.
ഗാന്ധി പതിപ്പ്. ക്വിസ്, പടം വര, സെമിനാര്‍,........അങ്ങനെ പോകുന്നു വിഭവങ്ങള്‍. ഇന്നൊരു ദിവസം കൊണ്ട് വിളമ്പിയാല്‍ തീരില്ല വിഭവങ്ങള്‍. അത് കൊണ്ട് ആഘോഷം ഒരാഴ്ചയാണ് .
പുസ്തകങ്ങള്‍ റെഫെര്‍ ചെയ്യുന്നു. കുറിപ്പുകള്‍ തയ്യാറാക്കുന്നു, ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നു, വിലയിരുത്തല്‍ സൂചകങ്ങള്‍ തയ്യാറാക്കുന്നു, പരസ്പരം വിലയിരുത്തുന്നു, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു, ഗുണാത്മക കുറിപ്പുകള്‍ എഴുതിയിടുന്നു, ഇവിടെ മത്സരം ഉണ്ട്, സമ്മാനവും ഉണ്ട്. ... പക്ഷെ വ്യത്യസ്തമായ സമ്മാനമാണ്, അറിവിന്റെ വലിയൊരു കനി. അതുകൊണ്ടിവിടെ വിജയത്തിന്റെ അഹങ്കാരമില്ല, പരാജയത്തിന്റെ കണ്ണീരുമില്ല .
കുട്ടികളുടെ മനസ്സരിയനായി ട്രയനെര്‍ ചോദിച്ചു "കുട്ടികളെ, ഒരവധി ദിവസം ആയിട്ട് റ്റി. വി. കാണാതെ, ക്രിക്കറ്റ് കളിക്കാതെ ഇവിടെ വന്നിരിക്കാന്‍ വിഷമം ഇല്ലേ"
മറുപടി പെട്ടെന്നായിരുന്നു " അതിനു ഗാന്ധിജി പറഞ്ഞിരിക്കുന്നത് മടി പിടിച്ചിരിക്കാന്‍ അല്ലല്ലോ ടീച്ചറെ"
അഭിമാനിക്കാം നമുക്ക് ഈ പുതു തലമുറയെ ഓര്‍ത്ത്.
പഠനവീട്ടിലെ അമ്മയേ കൂടി പരിചയപ്പെടാം, ശാന്തയായ ശാന്തികൃഷ്ണ . അധ്യാപക പരിശീലനം നേടിയ ഈ കുട്ടിയുടെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു
No comments:
Post a Comment