

അതെ ഞങ്ങള്‍ തിരക്കിലാണ്. സ്കൂളുകളുടെ മികവുകള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ്. ഞങ്ങളുടെ ബി. ആര്. സി. യില്‍ ഒരു കാര്യവും ഒഴുക്കന്‍ മട്ടില്‍ പറയുകയല്ല ഞങ്ങള്‍ ചെയ്യുന്നത്.
ഞങ്ങളുടെ അധ്യാപകരോടൊപ്പം എപ്പോഴും ഞങ്ങള്‍ ഉണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് സ്കൂള്‍തലം, പഞ്ചായത്ത് തലം മികവു ഉത്സവത്തെ കുറിച്ച് ആലോചിക്കുകയാണ്. ചാര്‍ജ് ട്രെയിനെര്‍ ലീഡര്‍ ആയി ഗ്രൂപ്പുകള്‍ തിരിഞ്ഞു. ഓരോ സ്കൂളും അവതരിപ്പിക്കേണ്ടുന്ന പ്രകടനങ്ങള്‍ തീരുമാനിച്ചു. ആരെ എല്ലാം വിളിക്കണം . ഓണ്‍ ദ സ്പോട്ട് മത്സരത്തിനു ആരൊക്കെ തയ്യാര്‍ . ഇതെല്ലം വിശദമായി തീരുമാനിച്ചു. പഞ്ചായത്ത് തല മികവു ദിവസങ്ങള്‍ താഴെ പറയുന്ന തരത്തില്‍ തീരുമാനിച്ചു.
പെരുമ്പാവൂര്‍ മുന്‍സിപാലിറ്റി --ഫെബ്. പതിനാല്.
വെങ്ങോല പഞ്ചായത്ത്. -- ഫെബ്. പതിനാറു.
ഒക്കല്‍ പഞ്ചായത്ത് --ഫെബ്. പതിനെട്ടു.
കൂവപ്പടി പഞ്ചായത്ത്. --ഫെബ്.ഇരുപത്തി ഒന്ന്.
വാഴക്കുളം പഞ്ചായത്ത്. --ഫെബ്.ഇരുപത്തിരണ്ടു.
ഓരോ സ്കൂളും അവരുടെ മികവുകളുടെ പാനല്‍ തയ്യാറാക്കി അവതരിപ്പിക്കുകയും (വ്യക്തിഗതം ) വരുത്തെണ്ടുന്ന മാറ്റങ്ങളെ കുറിച്ചുള്ള ധാരണകള്‍ നേടുകയും ചയ്തു.
അധ്യാപകരെ സഹായിക്കാനായി എന്നെല്ലാം സ്കൂളുകളില്‍ ചെല്ലണം എന്ന് ബി.അര.സി.ട്രെയിനെര്സും അധ്യാപകരും ചേര്‍ന്ന് തീരുമാനിക്കുകയുണ്ടായി.
തൊട്ടടുത്ത ദിവസം തന്നെ എസ്. ആര്. ജി. കൂടി" മികവുല്സവം " ഏറ്റവും മികച്ചതാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാമെന്നു തീരുമാനിച്ചു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു
ഇനി പെരുമ്പാവൂര്‍ ബി.ആര്.സി. ക്ക് ഒരു സംശയവും ഇല്ല "മികവുല്സവം" ഒരു മികവുല്സവം തന്നെയാകും.