
ഇത് നോര്‍ത്ത് പോഞ്ഞശ്ശേരി എല്‍.പി.സ്കൂള്‍.
ഇവരുടെ എല്ലാവരുടെയും കൈ വശം അവര്‍ തയ്യാറാക്കിയ പ്രോടക്ട്കളുടെ ഒരു ശേഖരം ഉണ്ട്.
പഠന പ്രവര്‍ത്തനവും ആയി ബന്ധപ്പെട്ടു ഉണ്ടാകുന്നവ മാത്രമല്ല ഇവരുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്ളത്.
അസ്സംബ്ലി ഇവിടെ രചനാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പണിയുന്നു.
എല്ലാ ദിവസവും അസ്സംബ്ലിയില്‍ കുട്ടികള്‍ക്ക് ഓരോ വിഷയം നല്കുന്നു. ഏതു പുസ്തകം, എവിടെ റെഫര്‍ ചെയ്യണം ഇവ നിര്‍ദേശിക്കുന്നു. രക്ഷകര്‍ത്താക്കളുടെ കൂടി സഹകരണത്തോടെ കുട്ടികള്‍ പുസ്തകങ്ങള്‍ റെഫര്‍
ചെയ്യുന്നു. കുറിപ്പുകള്‍ തയ്യാറാക്കുന്നു. അസ്സംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ക്ലാസ്സില്‍ പരസ്പരം വിവരങ്ങള്‍ പങ്കു വയ്ക്കുന്നു.
ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്കു ശേഷം പോര്‍ട്ട് ഫോളിയോയിലേക്ക് മാറ്റുന്നു.
ഇവിടെ ഓരോ കുട്ടിക്കും ഓരോ ഫയല്‍ സ്വന്തമായി ഉണ്ട്.
ഇങ്ങനെ അറിവിന്റെ പോഷണം നടത്തുന്ന കാര്യത്തില്‍ ഒന്നാം ക്ലാസ്സുകാര്‍ ആണ് മുന്‍ പന്തിയില്‍ എന്ന് ഇവിടുത്തെ ഹെഡ് മാസ്റ്റര്‍ ആയ അനൂപ് അഭിമാനത്തോടെ പറയ്യുന്നു.