



ആശ്രമം എല്‍.പി.എസ്.പെരുമ്പാവൂര്‍
ഞങ്ങള്‍ മൂന്നാം ക്ലാസ്സുകാര്‍ സ്വയം/പരസ്പരം വിലയിരുത്തി നാടകം മെച്ചപ്പെടുത്തുകയാണ്.
സംഭാഷണത്തിന്റെ സൂചകങ്ങള്‍ ക്ലാസ്സില്‍ ഉണ്ടാക്കി

(ടീച്ചറും ട്രെയിനറും ചേര്‍ന്ന് പരസ്പരം ബന്ധമില്ലാത്ത കുറെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട് കുട്ടികളോട്
ചോദിച്ചു. ഏതു കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കൃത്യമായി തന്നെ കുട്ടികള്‍ പ്രതികരിച്ചു. അതിനു സാറു പഞ്ഞത് ഒരു കാര്യം. ടീച്ചര്‍ പറഞ്ഞത് വേറെ കാര്യം. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ മനസ്സിലാകും. അതിനു ശേഷം സംഭാഷണത്തിന് ഉണ്ടായിരികേണ്ട സവിശേഷത എന്തായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു. അത് ഒരാള്‍ പറയുന്നതിന്റെ മറുപടി ആയിരിക്കണം മറ്റേ ആള്‍ പറയേണ്ടത്. )
മൂന്ന് : ചെറിയ വാക്യങ്ങള്‍
(മന്ദമാരുതന്‍ അലയടിക്കുന്ന പനിമതി പുഞ്ചിരി തൂകുന്ന രാവില്‍ വിലാസവതിയായി നമ്രമുഖിയായി മനോരഥതിന്‍
മഞ്ചലില്‍ ഏറി നിദ്രവിഹീനയായി അവള്‍ നിന്നു. ഇവിടെയും കുട്ടികള്‍ പാഞ്ഞു , സാറെ ഇത്രയും നീണ്ട വാചകം ഞങ്ങള്ക് മനസ്സില്‍ ആകുകയില്ല. ചെറുതാകണം. അങ്ങനെ ആ സുചകവും ഉണ്ടായി. )
പിന്നീടുള്ള മെച്ചപ്പെടല്‍ വളരെ വേഗത്തില്‍ ആയിരുന്നു..