LATEST NEWS


TEACHER'S EMPOWERMENT PROGRAMME LEP-GANITHOLSAVAM ON 20/01/2015 LEP-METRIC MELA ON 19/01/2015 AT BRC PERUMBAVOOR -TEACHER'S EMPOWERMENT PROGRAMME LEP-METRIC MELA ON 19/01/2015,LEP-GANITHOLSAVAM ON 20 AT BRC PERUMBAVOOR

BRC INNOVATIVE LEVEL PROGRAM -TANGRAM COMPETETION ON 5/12/2014 AT BRC PERUMBAVOOR ABILITY FEST ON 06/12/2014.... HM CONFERENCE ON 20/08/2014.... INDEPENDENCE DAY QUIZ BRC LEVEL ON 20/08/2014.... IEDC MEDICAL CAMP AT BRC PERUMBAVOOR.. MEDICAL CAMP INAGURATION ON 14/07/2014....JUNE 19- VAYANA DINAM....LOSER'S TRAINING - UP MATHEMATICS @ BRC PERUMBAVOOR FROM 19/06/2014 TO 21/06/2014ഹാന്റ് ബുക്ക്-ആദ്യ യൂണിറ്റുകളുടെ ടീച്ചര്‍ ടെക്സ്റ്റ് ഡൗണ്‍ലോഡ് ചെയ്യൂ... VISIT DOWNLOADS Myspace Scrolling Text Creator


Thursday, November 4, 2010

ബാലപോഷിണി


ഇത് നോര്‍ത്ത് പോഞ്ഞശ്ശേരി എല്‍.പി.സ്കൂള്‍.
ഇവരുടെ എല്ലാവരുടെയും കൈ വശം അവര്‍ തയ്യാറാക്കിയ പ്രോടക്ട്കളുടെ ഒരു ശേഖരം ഉണ്ട്.
പഠന പ്രവര്‍ത്തനവും ആയി ബന്ധപ്പെട്ടു ഉണ്ടാകുന്നവ മാത്രമല്ല ഇവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളത്.
അസ്സംബ്ലി ഇവിടെ രചനാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പണിയുന്നു.
എല്ലാ ദിവസവും അസ്സംബ്ലിയില്‍ കുട്ടികള്‍ക്ക് ഓരോ വിഷയം നല്‍കുന്നു. ഏതു പുസ്തകം, എവിടെ റെഫര്‍ ചെയ്യണം ഇവ നിര്‍ദേശിക്കുന്നു. രക്ഷകര്‍ത്താക്കളുടെ കൂടി സഹകരണത്തോടെ കുട്ടികള്‍ പുസ്തകങ്ങള്‍ റെഫര്‍
ചെയ്യുന്നു. കുറിപ്പുകള്‍ തയ്യാറാക്കുന്നു. അസ്സംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ക്ലാസ്സില്‍ പരസ്പരം വിവരങ്ങള്‍ പങ്കു വയ്ക്കുന്നു.
ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്കു ശേഷം പോര്‍ട്ട്‌ ഫോളിയോയിലേക്ക് മാറ്റുന്നു.
ഇവിടെ ഓരോ കുട്ടിക്കും ഓരോ ഫയല്‍ സ്വന്തമായി ഉണ്ട്.
ഇങ്ങനെ അറിവിന്റെ പോഷണം നടത്തുന്ന കാര്യത്തില്‍ ഒന്നാം ക്ലാസ്സുകാര്‍ ആണ് മുന്‍ പന്തിയില്‍ എന്ന് ഇവിടുത്തെ ഹെഡ് മാസ്റ്റര്‍ ആയ അനൂപ്‌ അഭിമാനത്തോടെ പറയ്യുന്നു.

Wednesday, November 3, 2010

പഠനവീട് കര്മ്മനിരതമാണ്

ഇത് വെങ്ങോല പഞ്ചായത്തിലെ മറ്റൊരു പഠനവീട് . വളയഞ്ചിരങ്ങരയുടെ ഹൃദയഭാഗത്ത്‌ ഈ നാടിന്റെ തന്നെ സ്പന്ദനമായ വായനശാലയില്‍ ആണ് ഈ പഠനവീട്. കേരള പിറവിയും ഗാന്ധി ജയന്തിയും ഇവിടെ ,നമ്മുടെ നാടിന്റെ സാംസ്‌കാരിക തനിമയുടെ അന്വേഷണത്തിനാണ് കുട്ടികള്‍ ഉപയോഗപ്പെടുത്തിയത്.
പഠനം ഇവിടെ കുട്ടികള്ക് പാല്‍പ്പായസം ആണ്. കുറ്റപ്പെടുത്തലുകള്‍ ഇല്ല. നിര്‍ബന്ധബുദ്ധിയില്ല. മാര്‍ക്കിനു വേണ്ടി മത്സരം ഇല്ല.
പുസ്തകങ്ങള്‍ പരിശോധിച്ചും , അഭിമുഖം നടത്തിയും, വിവിധ സി.ഡി. കള്‍ കണ്ടും അവര്‍ പതിപ്പുകള്‍ തയ്യാറാക്കുന്നു .
ഇവിടുത്തെ ഇ .വി.ആയ രേഞ്ചിനി ടി.ടി.സി. പാസ്സായതിനു ശേഷം എല്‍.പി.സ്കൂളില്‍ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തു വരികയാണ്‌.
ശിശുദിനം ആയ നവംബര്‍ പതിനാല് ഞായറാഴ്ച വളരെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശിശുദിനം ഞായറാഴ്ച ആയതില്‍ ടീചെരും കുട്ടികളും വളരെ സന്തോഷത്തിലാണ്. കാരണം തങ്ങളുടെ പരിപാടികളില്‍ രക്ഷിതാക്കളെ കൂടി പങ്കാളികള്‍ ആക്കാമല്ലോ.
കുട്ടികളുടെ ഉന്നമനം മാത്രം പ്രതിഫലം ആയി കാംഷിക്കുന്ന രെന്ജിനിക്ക് അഭിനന്ദനങ്ങള്‍

Saturday, October 16, 2010

കത്ത്.....ഒരു അനുഭവം

ഇത് എം. എം. എല്‍.പി. എസ കയ്യുത്തിയാലിലെ മൂന്നാം ക്ലാസ്സുകാര്‍ .
എല്ലാ അധ്യാപകരും ക്ലുസ്റെരിനു വരുമ്പോള്‍ പരാതിപ്പെടുന്നത് പ്രശനം കുട്ടികള്‍ സ്വയം ഏറ്റെടുക്കത്തക്ക വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല എന്നാണ്.
ഈ സ്കൂളിലെ ജിജേഷ് എന്ന അധ്യാപകന്‍ , "ഇല്ലായ്മയും വല്ലായ്മയും ഒഴിയാന്‍ "എന്ന പാഠ ഭാഗത്ത് ഒരു കത്ത് കുട്ടികളെ കൊണ്ട് എഴുതിപ്പിക്കുകയുണ്ടായി.
അതിനായി അധ്യാപകന്‍ ഇങ്ങനെ ആശയ വിനിമയം നടത്തുകയുണ്ടായി,
"പേരെഴുതിയിടാന്‍ കര്‍ഷകന്‍ വയ്കിപ്പോയില്ലേ .അതുകൊണ്ട് ഇനിയിപ്പോ ദൈവം അയാളുടെ അപേക്ഷ കേള്‍ക്കതിരിക്കുമോ? നിങ്ങള്ക് അയാളെ സഹായിക്കണം എന്നുണ്ടോ? ഒരു വഴിയുണ്ട് ദൈവത്തിന്റെ ഫോണ്‍നമ്പര്‍ സര്‍ ഒരു തരത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട് നമുക്കൊന്ന് വിളിച്ചു പറയാം "
സര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ ഫോണില്‍ സാറിന്റെ ഭാര്യയെ വിളിച്ചു നല്‍കി .
കുട്ടികള്‍ ദൈവം ആണെന്ന് കരുതി സംസാരിച്ചു. മറു തലക്കല്‍ നിന്ന് തന്ത്ര പൂര്‍വ്വം മറുപടി നല്‍കി. അതായതു എനിക്കിപ്പോള്‍ സംസാരിച്ചു നില്‍കാന്‍ സമയം ഇല്ല. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ എനിക്ക് എല്ലാ കാര്യവും കാണിച്ചു കൊണ്ട് ഒരു കത്ത്തെഴുതൂ ."
അങ്ങനെ കുട്ടികള്‍ ദൈവത്തിനു സ്വമേധയ കത്തെഴുതാന്‍ തയ്യാറായി. വളരെ ഏകാഗ്രതയോടെയാണ് കുട്ടികള്‍ കത്തെഴുതിയത് .
ഏറ്റവും നല്ല കത്ത് ചെക്ക് ലിസ്റ്റ് വച്ച് വിലയിരുതുന്നതിലും കുട്ടികള്‍ വളരെ ഉത്സാഹം കാണിച്ചു.
ചില കത്തുകളില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ കുറിച്ചും കോമന്‍ വെല്‍ത്ത് ഗെയ്മ്സിനെ കുറിച്ചും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ടീച്ചര്‍ വെര്‍ഷന് ശേഷം മെച്ചപ്പെടുത്തിയത്തില്‍ സ്വര്‍ഗത്തിലെ വിശേഷങ്ങള്‍ അന്വേഷിചിട്ടുണ്ടായിരുന്നു.
"അയ്യോ, ഉച്ച ക്കഞ്ഞിക്കുള്ള ബല്ലടിച്ചു . അത് കൊണ്ട് കത്ത് ചുരുക്കട്ടെ ബാക്കി പിന്നെ എഴുതാം"
"എന്റെ പപയുടെ അസുകം മാറ്റി തരണേ.:
"സ്വര്‍ഗത്തിലെ എല്ലാവരെയും കയ്യുതിയാല്‍ സ്കൂളിലെ കുട്ടികളുടെ അന്വേഷണം അറിയിക്കണം."
"കുഞ്ഞിക്കണ്ണന്റെ പ്രശ്നങ്ങള്‍ കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല."
തുടങ്ങിയ വാചകങ്ങള്‍ കത്തുകളില്‍ കാണാമായിരുന്നു.Friday, October 15, 2010

പഠനവീട് ഒരു മാതൃക


ഗാന്ധിജയന്തി ദിനത്തില്‍ അല്ലപ്ര പഠനവീട് ഉണര്‍ന്നു. ... പതിവിലും നേരത്തെ. കാരണം ഇന്ന് ഗാന്ധി ജയന്തി ആണ്. പ്രതിഭാലേച്ച കൂടാതെ കര്‍മം ചെയ്യാന്‍ പഠിപ്പിച്ച മഹാത്മാവിന്റെ ജന്മദിനം. ഇന്ന് ഈ പഠനവീട്ടില്‍ ആഘോഷം ആണ് . പിറന്നാള്‍ ആഘോഷം.
ഗാന്ധി പതിപ്പ്. ക്വിസ്, പടം വര, സെമിനാര്‍,........അങ്ങനെ പോകുന്നു വിഭവങ്ങള്‍. ഇന്നൊരു ദിവസം കൊണ്ട് വിളമ്പിയാല്‍ തീരില്ല വിഭവങ്ങള്‍. അത് കൊണ്ട് ആഘോഷം ഒരാഴ്ചയാണ് .
പുസ്തകങ്ങള്‍ റെഫെര്‍ ചെയ്യുന്നു. കുറിപ്പുകള്‍ തയ്യാറാക്കുന്നു, ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നു, വിലയിരുത്തല്‍ സൂചകങ്ങള്‍ തയ്യാറാക്കുന്നു, പരസ്പരം വിലയിരുത്തുന്നു, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു, ഗുണാത്മക കുറിപ്പുകള്‍ എഴുതിയിടുന്നു, ഇവിടെ മത്സരം ഉണ്ട്, സമ്മാനവും ഉണ്ട്. ... പക്ഷെ വ്യത്യസ്തമായ സമ്മാനമാണ്, അറിവിന്റെ വലിയൊരു കനി. അതുകൊണ്ടിവിടെ വിജയത്തിന്റെ അഹങ്കാരമില്ല, പരാജയത്തിന്റെ കണ്ണീരുമില്ല .
കുട്ടികളുടെ മനസ്സരിയനായി ട്രയനെര്‍ ചോദിച്ചു "കുട്ടികളെ, ഒരവധി ദിവസം ആയിട്ട് റ്റി. വി. കാണാതെ, ക്രിക്കറ്റ് കളിക്കാതെ ഇവിടെ വന്നിരിക്കാന്‍ വിഷമം ഇല്ലേ"
മറുപടി പെട്ടെന്നായിരുന്നു " അതിനു ഗാന്ധിജി പറഞ്ഞിരിക്കുന്നത് മടി പിടിച്ചിരിക്കാന്‍ അല്ലല്ലോ ടീച്ചറെ"
അഭിമാനിക്കാം നമുക്ക് ഈ പുതു തലമുറയെ ഓര്‍ത്ത്.
പഠനവീട്ടിലെ അമ്മയേ കൂടി പരിചയപ്പെടാം, ശാന്തയായ ശാന്തികൃഷ്ണ . അധ്യാപക പരിശീലനം നേടിയ ഈ കുട്ടിയുടെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു

കൈത്താങ്ങ് .........

പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പെരുമ്പാവൂര്‍ ബി. ആര്‍. സി. യില്‍ എല്ലാ ശനിയാഴ്ചകളിലും
റെമെടിയല്‍ ടീച്ചിംഗ് നടത്തുന്നുണ്ട്. ഇത്തരം കുട്ടികളെ എങ്ങനെ മുന്‍നിരയിലേക്ക് കൊണ്ട് വരാം എന്ന് രക്ഷിതാക്കളെ ബോധ്യപ്പെട്ത്തുകയും ഞങ്ങളുടെ ലക്‌ഷ്യം ആണ്.സ്പീച് തെറാപ്പിയും നടന്നു വരുന്നു.
വളരെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന റിസോര്‍സ് ടീചെര്‍സ് ആണ് ഞങ്ങള്ക് ഉള്ളത്.
ഹോം ബേസഡുടീച്ചിംഗ് , സ്കൂള്‍ വിസിറ്റ്, രക്ഷിതാകള്‍ക്കായി സായന്തനവേദി ഇവയും ബി. ആര്‍. സി. യുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു.

Friday, October 8, 2010

പുതിയ ചുവടുവയ്പ്....ഹിന്ദി സി.പി. റ്റി.എ

ഇത് ഗവണ്മെന്റ് ബോയ്സ് ഹയെര്‍ സെക്കണ്ടറി സ്കൂള്‍ പെരുമ്പാവൂരിലെ അഞ്ചാം ക്ലാസ്സിന്റെ സി. പി. റ്റി. . ഇവിടെ കുട്ടികള്‍ തന്നെ അധ്യക്ഷനും യോഗാംഗങ്ങളും ... എല്ലാം അവരുടെ നിയന്ത്രണത്തില്‍
ഓരോ കുട്ടിയും അവരുടെ രക്ഷകര്തക്കളെ ഹിന്ദിയില്‍ പരിചയപ്പെടുത്തി . ഹിന്ദിയില്‍ ആയിരുന്നു യോഗനടപടികള്‍ . കുട്ടികളുടെ പ്രോടക്ടുകള്‍ രക്ഷകര്താക്കളെ കാണിച്ചു ഫീഡ്ബാക്ക് നല്‍കി . ഒരു രക്ഷകര്താവ്
വികാരാധീനനായി ഇങ്ങനെ പ്രതികരിക്കുകയുണ്ടായി. " ഞാന്‍ പ്രീ ഡിഗ്രി വരെ ഹിന്ദി പഠിച്ചിട്ടും ഒരു വാചകം പോലും ഹിന്ദിയില്‍ പറയാന്‍ ഇത് വരെ ധൈര്യം വന്നിട്ടില്ല. പക്ഷെ, ഇവിടെ അഞ്ചാം ക്ലാസ്സില്‍ വന്നു നാല് മാസം ആയപ്പോഴേക്കും എന്റെ മകന് ഹിന്ദിയില്‍ പേടികൂടാതെ സംസരികുവാന്‍ കഴിഞ്ഞിരിക്കുന്നു. വളരെ അത്ഭുതം തന്നെ. " അവിടെ പങ്കെടുത്ത എല്ലാ രക്ഷിതാക്കളും എല്ലാ മാസവും സി. പി. റ്റി. എ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബി. ആര്‍. സി. ട്രയ്നെര്‍ വേണുഗോപാല്‍ സാറിന്റെയും ട്ടീച്ചരിന്റെയും ഒത്തൊരുമയോടെ ഉള്ള ആസുത്രന്നവും ഇച്ആശക്തിയും സി. പി. റ്റി. എ വിജയിപ്പിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്‌


Tuesday, October 5, 2010

ഇവര്‍ക്കും പഠിക്കാന്‍ അവകാശമുണ്ട്

നോക്കൂ, ഈ കുഞ്ഞുങ്ങളെ....
ഇവര്‍ക്കും പഠിക്കാന്‍ അവകാശം ഇല്ലേ?
പഠിക്കാന്‍ അവസരം കിട്ടാത്ത ബംഗാളി കുട്ടികള്‍ ആണിവര്‍

ഇവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനു സര്‍വ ശിക്ഷ അഭിയാന്‍ പെരുമ്പാവൂരില്‍ തുടക്കം കുറിച്ചിരിക്കുന്നു.ഇവര്‍ക് വേണ്ടി ഒരു പഠന കേന്ദ്രം വാഴക്കുളം പഞ്ചായത്തിലെ എഴുപത്തിഅഞ്ചാം നമ്പര്‍ അങ്കനവാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
ഇതിനു വേണ്ടി ഞങ്ങള്‍ ആദ്യം പ്ലൈവുഡ് കമ്പനികളുടെ പരിസരത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്ശിച്ചു.പഠിക്കാന്‍ പോകാത്ത കുട്ടികളുടെ കണക്ക് എടുത്തു. ഇതിനായി വാര്‍ഡ്‌മെംബെര്‍, ആശാവര്കര്‍, എന്നിവരുടെ സഹായം തേടി. അങ്ങനെ ഇരുപത്തിഒന്‍പതാം തീയതി സെന്റെര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതനുസരിച് എല്ലാ ഒരുക്കങ്ങളും പൂര്തിയക്കി ഞങ്ങള്‍ ഉത്ഘാടന ദിവസം സെന്റെറില്‍ എത്തി. പക്ഷേ ........ഞങ്ങള്‍ ക്ഷണിച്ച എല്ലാവരും എത്തി .....കുട്ടികള്‍ ഒഴികെ.
ഞങ്ങള്‍ കുറച്ചു നേരം പകച്ചു നിന്നുപോയി. എങ്കിലും ഞങ്ങള്‍ തോറ്റു പിന്മാറാന്‍ തയ്യാറായില്ല. വീണ്ടും വീടുകള്‍ കയറി രക്ഷിതാകളെ കണ്ടു. അവരുടെ കൂടി സൗകര്യം നോക്കി ഞായര്‍ആഴ്ച വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചു. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അന്നേ ദിവസം പതിനെട്ടു കുട്ടികളും അവരുടെ രക്ഷിതാകളും സെന്റെറില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആ മഹത്തായ സംരംഭത്തിനു തുടക്കം കുറിച്ചു

onnam klassil ബിഗ്‌ പിക്ച്ചരിലൂടെ സംഭാഷണത്തിന്റെ ഒരു സൂചകം(ആശയങ്ങളുടെ തുടര്‍ച്ച ) കുട്ടികള്‍ തിരിച്ചറിയുന്നതിനു നല്‍കിയ പ്രവര്‍ത്തനങ്ങളുടെ സൂചനകള്‍

പാഠം :പുള്ളിയുടുപ്പ്

സന്ദര്‍ഭം: പുള്ളിയുടുപ്പ് കാണാതെ അന്ന്യേഷിച്ചു നടക്കുന്ന മോളുവും അമ്മയും തമ്മിലുള്ള സംഭാഷണം വ്യക്തികത രചന ,കൈതാന്ഗ് ചോദ്യാന്നലോടെഓ ഗ്രൂപ്പില്‍ രചന (ഉടുപ്പന്നെഴിച്ചു വന്ന മോള് ആണോ മോളുവിനെ കണ്ട അമ്മയാണോ ആദ്യം സംസരിചിരിക്കുക ,എന്ടയിരിക്കും , അതിനു മറുപടി എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങളിലൂടെ ഗ്രൂപ്പില്‍ കൈമാറി എഴുത്ത് )തുടര്‍ന്ന് മിക്സ് ചെയ്ത സംഭാഷണ ഭാഗങ്ങള്‍ ഗ്രൂപ്പില്‍ നല്‍കുന്നു .ആദ്യം ക്രമത്തിലാക്കുന്ന ഗ്രൂപിന്‍ ആദ്യ അവസരം .(ടീച്ചര്‍ മനപൂര്‍വം പിന്നോക്കകാരനെ കൊണ്ട് ബിഗ്‌ പിക്ച്ച്രില്‍ സെറ്റ് ചെയ്യിക്കുന്നു ) ക്രമം തെട്ടിപോയാല്‍ അടുത്ത ഗ്രൂപിന് അവസരം .

ഇതിനു ശേഷം നടന്ന വ്യക്ത്ഗത രചനയില്‍ ഓരോ kuട്ടിയിലും സംഭാഷണ രചനയില്‍ പ്രകടമായ വളര്‍ച്ച വ്യക്തമാണ്‌

Thursday, September 30, 2010

ശല്യപ്പെടുത്തല്ലേ , ഞങ്ങള്‍ നാടക രചനയിലാണ്ആശ്രമം എല്‍.പി.എസ്.പെരുമ്പാവൂര്‍
ഞങ്ങള്‍ മൂന്നാം ക്ലാസ്സുകാര്‍ സ്വയം/പരസ്പരം വിലയിരുത്തി നാടകം മെച്ചപ്പെടുത്തുകയാണ്.
സംഭാഷണത്തിന്റെ സൂചകങ്ങള്‍ ക്ലാസ്സില്‍ ഉണ്ടാക്കി

സൂചകങ്ങള്‍ ഒന്ന്. സംഭാഷണങ്ങള്‍ക് തുടര്‍ച്ച ഉണ്ടായിരിക്കണം
(ടീച്ചറും ട്രെയിനറും ചേര്‍ന്ന് പരസ്പരം ബന്ധമില്ലാത്ത കുറെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട് കുട്ടികളോട്
ചോദിച്ചു. ഏതു കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കൃത്യമായി തന്നെ കുട്ടികള്‍ പ്രതികരിച്ചു. അതിനു സാറു പഞ്ഞത് ഒരു കാര്യം. ടീച്ചര്‍ പറഞ്ഞത് വേറെ കാര്യം. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ മനസ്സിലാകും. അതിനു ശേഷം സംഭാഷണത്തിന് ഉണ്ടായിരികേണ്ട സവിശേഷത എന്തായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു. അത് ഒരാള്‍ പറയുന്നതിന്റെ മറുപടി ആയിരിക്കണം മറ്റേ ആള്‍ പറയേണ്ടത്. )
മൂന്ന് : ചെറിയ വാക്യങ്ങള്‍
(മന്ദമാരുതന്‍ അലയടിക്കുന്ന പനിമതി പുഞ്ചിരി തൂകുന്ന രാവില്‍ വിലാസവതിയായി നമ്രമുഖിയായി മനോരഥതിന്‍
മഞ്ചലില്‍ ഏറി നിദ്രവിഹീനയായി അവള്‍ നിന്നു. ഇവിടെയും കുട്ടികള്‍ പാഞ്ഞു , സാറെ ഇത്രയും നീണ്ട വാചകം ഞങ്ങള്ക് മനസ്സില്‍ ആകുകയില്ല. ചെറുതാകണം. അങ്ങനെ ആ സുചകവും ഉണ്ടായി. )
പിന്നീടുള്ള മെച്ചപ്പെടല്‍ വളരെ വേഗത്തില്‍ ആയിരുന്നു..

ചെണ്ടമേളത്തില്‍ പെണ്കരുത്ത്

സര്‍വ
ശിക്ഷാ അഭിയാന്റെ കൈത്താങ്ങില്‍ .........
താള മേള കുലപതി ചേരാനല്ലൂര്‍ ശ്രീ.ശങ്കരമാരാരുടെ ശിക്ഷണത്തില്‍ പെരുമ്പാവൂര്‍ ഗേള്‍സ്‌ ഹയെര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ചെണ്ട മേളത്തില്‍ പരിശീലനം നേടുന്നു.

Tuesday, September 28, 2010

ടീച്ചര്‍ ട്രെയിനിംഗ് പുതിയ ഉയരങ്ങളിലേക്ക്
നിരന്തര വിലയിരുത്തല്‍ കുട്ടികളെ മികവിലേക്ക് നയിക്കും എന്ന് ഞങ്ങളുടെ ടീചെര്‍സ് വെറുതെ പറയുകയല്ല .
തെളിവുകള്‍ ഉണ്ട് അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ . നിരന്തര വിലയിരുത്തല്‍ നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണ്
പ്രോടുക്ടുകളുടെ ഈ പ്രദര്‍ശനം

ഗവ : എല്‍ .പി .സ്കൂള്‍ .വളയന്ചിരങ്ങരഎറണാകുളം ജില്ലയില്‍ ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന വിദ്യാലയം .
ഇവിടെ അസ്സെംബ്ലി കുട്ടികളുടെ പ്രകടനവേദിയാണ്. കുട്ടികള്ക് ഇരിക്കാന്‍ സ്ഥലമില്ല എന്നതാണ് പ്രശ്നം.
എസ്.എസ് .എ യു .പി .സ്കൂളുകള്‍ക്ക് സ്മാര്‍ട്ട്‌ ക്ലാസ്സ്രൂം നല്‍കുമ്പോള്‍ ഇവിടെ പി. റ്റി. എ. ഒരു പുതിയ മാതൃക
സൃഷ്ടിച്ചിരിക്കുന്നു . ഗാനമെളയിലൂടെ ധന സമാഹരണം നടത്തി ഒരു അടിപൊളി സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം കം റീഡിംഗ്റൂം നിര്‍മ്മിച്ചിരിക്കുന്നു .